നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു
Saturday, January 16, 2021 8:48 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര ആ​യ​യി​ല്‍ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു. ര​ണ്ടാം പാ​പ്പാ​ൻ വി​ഷ്ണു​വാ​ണ് ആ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. ആ​യ​യി​ല്‍ ക്ഷേ​ത്ര വ​ക​യാ​യ ഗൗ​രി ന​ന്ദ​ന്‍ എ​ന്ന ആ​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ പു​ര​യി​ട​ത്താ​ണ് പ​തി​വാ​യി ആ​ന​യെ കെ​ട്ടു​ന്ന​ത്. ഇ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​രാ​യ​മു​ട്ടം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------