യു​ഗാ​ണ്ട​യി​ൽ മു​സ​വേ​നി ആ​റാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ
Saturday, January 16, 2021 11:05 PM IST
ക​മ്പാ​ല: യു​ഗാ​ണ്ട​യി​ൽ യോ​വേ​രി മു​സ​വേ​നി വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 59 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് 76-കാ​ര​നാ​യ മു​സ​വേ​നി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. പ്ര​ധാ​ന എ​തി​രാ​ളി​യാ​യ പോ​പ് ഗാ​യ​ക​ന്‍ ബോ​ബി വൈ​ൻ 35 ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടി​യ​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യാ​ണ് മു​സ​വേ​നി അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്. 1986 മു​ത​ൽ യു​ഗാ​ണ്ട​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ക​യാ​ണ് മു​സ​വേ​നി. ഇ​ത്ത​വ​ണ നാ​ന്‍​സി ക​ലെം​ബേ എ​ന്ന വ​നി​ത ഉ​ള്‍​പ്പെ​ടെ പ​ത്ത് പേ​രാ​ണ് മു​സ​വേ​നി​ക്കൊ​പ്പം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ടെ ഗു​രു​ത​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും നി​ര​വ​ധി​പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു രാ​ജ്യ​ത്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ബി വൈ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്ഥാ​നാ​ര്‍​ഥി​ക​ളും അ​നു​യാ​യി​ക​ളും പ​ല​ത​വ​ണ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് യു​ഗാ​ണ്ട​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വൈ​ൻ ആ​രോ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​യ ശേ​ഷം തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് വൈ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------