സാ​യു​ധ ക​ലാ​പം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത; അ​മേ​രി​ക്ക ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ
Sunday, January 17, 2021 5:22 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ യു​എ​സി​ലെ 50 സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ഷിം​ഗ്ട​ൺ ഡി​സി​യും സാ​യു​ധ ക​ലാ​പം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​തേ തു​ട​ർ​ന്ന് രാ​ജ്യ​ത്താ​കെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തി.

വാ​ഷിം​ഗ്ട​ൺ ഡി​സി നാ​ണ​ഷ​ൽ ഗാ​ർ​ഡി​ന്‍റെ സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ക്കി. ഈ ​മാ​സം ആ​റി​നു​ണ്ടാ​യ ക​ലാ​പം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. എ​ല്ലാ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും ട്രം​പ് അ​നു​കൂ​ലി​ക​ൾ സാ​യു​ധ മാ​ർ​ച്ചു​ക​ൾ ന​ട​ത്തു​മെ​ന്ന് എ​ഫ്ബി​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഡി​സി​യി​ലെ നാ​ഷ​ണ​ൽ മാ​ൾ അ​ട​ച്ചു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി തെ​രു​വു​ക​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി​യി​ട്ടു​ണ്ട്. കാ​പ്പി​റ്റോ​ൾ‌ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് കൈ​ത്തോ​ക്കു​ക​ളും 509 വെ​ടി​യു​ണ്ട​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ർ​ജീ​നി​യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ​ല സം​സ്ഥാ​ന​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും റാ​ലി​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മേ​രി​ല​ൻ​ഡ്, ന്യൂ ​മെ​ക്സി​ക്കോ, യൂ​റ്റാ ഗ​വ​ർ​ണ​ർ​മാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ക​ലി​ഫോ​ർ​ണി​യ, പെ​ൻ‌​സി​ൽ‌​വാ​നി​യ, മി​ഷ​ഗ​ൺ, വെ​ർ‌​ജീ​നി​യ, വാ​ഷിം​ഗ്ട​ൺ, വി​സ്കോ​ൺ‌​സി​ൻ‌ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ നാ​ഷ​ണ​ൽ ഗാ​ർ​ഡു​ക​ളെ വി​ന്യ​സി​ച്ചു. ടെ​ക്‌​സ​സ് ശ​നി​യാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ത​ല​സ്ഥാ​നം അ​ട​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ഡി​സി​യി​ലേ​ക്ക് എ​ത്ത​രു​തെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഇ​തി​ന​കം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ളു​ക​ൾ ടി​വി​യി​ൽ ച​ട​ങ്ങ് കാ​ണ​ണ​മെ​ന്ന് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------