മ​ഹാ​രാ​ഷ്ട്ര കോ​വി​ഡ് വാ​ക്സി​ൻ‌ കു​ത്തി​വ​യ്പ് തി​ങ്ക​ളാ​ഴ്ച വ​രെ നി​ർ​ത്തി​വ​ച്ചു
Sunday, January 17, 2021 6:36 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര കോ​വി​ഡ് വാ​ക്സി​ൻ‌ കു​ത്തി​വ​യ്പ് വ​രു​ന്ന തി​ങ്ക​ളാ​ഴ്ച വ​രെ നി​ർ​ത്തി​വ​ച്ചു. കോ​വി​ൻ ആ​പ്പി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

വാ​ക്സി​ൻ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മാ​ണ് കോ​വി​ൻ ആ​പ്പി​ൽ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും കോ​വി​ൻ ആ​പ്പി​ലൂ​ടെ​യാ​ണ്. എ​ന്നാ​ൽ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ത്തെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു ദി​വ​സ​ത്തേ​ക്ക് ഓ​ഫ്‌​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ചു. പി​ന്നീ​ടു​ള്ള എ​ല്ലാ ര​ജി​സ്ട്രേ​ഷ​നും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ത​ന്നെ​യാ​വും ന​ട​ക്കു​ക.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത്, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് മാ​റ്റി. കോ​വി​ൻ അ​പ്ലി​ക്കേ​ഷ​ൻ പ​ഴ​യ​പ​ടി​യാ​യ ഉ​ട​ൻ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ‌ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------