ചി​ല​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു, ജീ​വ​ന​ക്കാ​രു​മാ​യി യു​ദ്ധ​ത്തി​നി​ല്ല; ബി​ജു പ്ര​ഭാ​ക​ർ
Sunday, January 17, 2021 11:41 AM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ എ​തി​ർ​പ്പ് ശ​ക്ത​മാ​കു​മ്പോ​ഴും നി​ല​പാ​ടു​ക​ൾ ആ​വ​ർ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ. ജീ​വ​ന​ക്കാ​രു​മാ​യി യു​ദ്ധ​ത്തി​നി​ല്ല. ചി​ല ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ൾ ത​നി​ക്കെ​തി​രേ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എം​ഡി പ​റ​ഞ്ഞു.

താ​ൻ ഒ​രി​ക്ക​ലും തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​ല്ല. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ എം​ഡി​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് തു​റ​ന്ന് പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. ത​നി​ക്ക് പ്ര​ത്യേ​ക അ​ജ​ണ്ട​ക​ളി​ല്ല. സി​എ​ൻ​ജി മാ​റ്റ​ത്തെ എ​തി​ർ​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും ബി​ജു പ്ര​ഭാ​ക​ർ മ​റു​പ​ടി ന​ൽ​കി.

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ത​ട്ടി​പ്പും അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ത്തി സ്ഥാ​പ​ന​ത്തെ ന​ഷ്ട​ത്തി​ലാ​ക്കു​ന്ന​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി​ജു പ്ര​ഭാ​ക​ർ ആ​രോ​പി​ച്ചി​രു​ന്ന​ത്.

ഇ​ന്ധ​നം ഊ​റ്റി​യും ടി​ക്ക​റ്റ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​ന്ധ​നം ഊ​റ്റു​ന്ന ജീ​വ​ന​ക്കാ​രാ​ണ് ഇ​ല​ക്‌​ട്രി​ക് ബ​സി​നെ എ​തി​ർ​ക്കു​ന്ന​ത്. വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലേ​ക്ക് സാ​ധ​നം വാ​ങ്ങു​ന്ന​തി​ലും ഡി​പ്പോ​ക​ളി​ൽ ലോ​ക്ക​ൽ പ​ർ​ച്ചേ​സ് ന​ട​ത്തു​ന്ന​തി​ലും വ​ലി​യ അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്നും എം​ഡി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------