മ​ല​ബാ​ർ എ​ക്സ്പ്ര​സി​ലെ തീ​പി​ടി​ത്തം; പാ​ർ​സ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Sunday, January 17, 2021 12:16 PM IST
കാ​സ​ർ​ഗോ​ഡ്: മ​ല​ബാ​ർ എ​ക്സ്പ്ര​സി​ന്‍റെ ല​ഗേ​ജ് വാ​നി​ൽ തീ​പി​ടിത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നി​ലെ പാ​ർ​സ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ബൈ​ക്ക് ലോ​ഡ് ചെ​യ്യു​ന്ന​തി​ന്‍റെ ചു​മ​ത​ല​യു​ള്ള പാ​ർ​സ​ൽ ക്ല​ർ​ക്കി​നെ​യാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബൈ​ക്കു​ക​ളി​ല്‍ നി​ന്നാ​ണ് തീ​പിടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബൈ​ക്കു​ക​ള്‍ ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ പെ​ട്രോ​ള്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മം. ഇ​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.45നാണ് സം​ഭ​വം. യാ​ത്ര​ക്കാ​രാ​ണ് പു​ക ഉ​യ​രു​ന്ന​ത് ആ​ദ്യം കാ​ണു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ച​ങ്ങ​ല വ​ലി​ച്ച് റെ​യി​ല്‍​വേ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച ബോ​ഗി മ​റ്റ് കോ​ച്ചു​ക​ളി​ല്‍ നി​ന്ന് പെ​ട്ടെ​ന്ന് ത​ന്നെ വേ​ര്‍​പ്പെ​ടു​ത്തി. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​യ​ണ​ക്കാ​ന്‍ ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------