മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കി​ല്ല; പ്ര​ച​ര​ണം മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, January 17, 2021 7:46 PM IST
ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​മെ​ന്ന​ത് വെ​റു​മാ​ധ്യ​മ സൃ​ഷ്ടി​മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി ഹൈ​ക്ക​മാ​ൻ​ഡു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണ്. അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഒ​രു ടേം ​എ​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ മാ​ത്രം പ്ര​ചാ​ര​ണ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​മ്മ​ൻ ചാ​ണ്ടി​യും ഹൈ​ക്ക​മാ​ൻ​ഡു​മാ​യു​ള്ള യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ​ക്കൊ​പ്പം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മോ​ശം പ്ര​ക​ട​നം കൂ​ടി കേ​ന്ദ്ര നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്യും.

മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത ഡി​സി​സി​ക​ളി​ൽ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, കൂ​ടു​ത​ൽ ഡി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രെ മാ​റ്റി​യാ​ൽ പ്ര​തി​കൂ​ല ഫ​ലം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​റ്റു നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ന​ൽ​കി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കേ​ര​ള വി​ഷ​യം കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ച​ർ​ച്ച ചെ​യ്യു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------