ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റ്
Sunday, January 17, 2021 8:06 PM IST
കൊ​ല്ലം: കൊ​ല്ലം ച​വ​റ​യി​ൽ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റ്. ച​വ​റ ന​ല്ലേ​ഴ​ത്ത് മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ല്‍ എം​എ​ല്‍​എ​യു​ടെ കാ​റി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

ക​രി​ങ്കൊ​ടി കാ​ട്ടി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണ ശ്ര​മം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------