ക​ർ​ഷ​ക സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ കേന്ദ്രം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കുന്നു: അ​കാ​ലി​ദ​ൾ
Sunday, January 17, 2021 10:47 PM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​ൻ​ഡി​എ​യു​ടെ മു​ൻ സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ. ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​വ് ബ​ൽ​ദേ​വ് സിം​ഗ് സി​ർ​സ​യെ ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടിയാണ് അ​കാ​ലി​ദ​ളി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

എ​ൻ​ഐ​എ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പി​നെ​യും ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ പ​റ​ഞ്ഞു. എ​ൻ​ഐ​എ​യു​ടെ ചോ​ദ്യം ചെ​യ്യ​ല്ലി​ന് ഹാ​ജ​രാ​വി​ല്ലെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​വ് ബ​ൽ​ദേ​വ് സി​ങ് സി​ർ​സ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ലോ​ക് ഭ​ലാ​യി ഇ​ൻ​സാ​ഫ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി (എ​ൽ​ബി​ഐ​ഡ​ബ്ല്യു​എ​സ്) അ​ധ്യ​ക്ഷ​നാ​ണ് ബ​ൽ​ദേ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------