സൗ​ദി​യി​ല്‍ 176 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; അ​ഞ്ച് മ​ര​ണം
Monday, January 18, 2021 1:18 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ 176 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. 146 രോ​ഗി​ക​ൾ സു​ഖം പ്രാ​പി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 3,64,929 ആ​യും രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,56,697 ആ​യും ഉ​യ​ർ​ന്നു. ആ​കെ മ​ര​ണ​സം​ഖ്യ 6,323 ആ​യി.

നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള 1,919 പേ​രി​ല്‍ 319 പേ​ർ‌ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. രാ​ജ്യ​ത്തെ കൊ​വി​ഡ് മു​ക്തി നി​ര​ക്ക് 97.7 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വു​മാ​യി തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------