ബം​ഗാ​ളി​ലെ കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യം സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക അ​ടു​ത്ത​മാ​സം ആ​ദ്യം
Monday, January 18, 2021 5:54 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ ഫെ​ബ്രു​വ​രി ആ​ദ്യം പ്ര​ഖ്യാ​പി​ക്കും. കോ​ൺ​ഗ്ര​സ്-​ഇ​ട​ത് ക​ക്ഷി​ക​ൾ ഞാ​യ​റാ​ഴ്ച ര​ണ്ടാം വ​ട്ട ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ വൈ​കാ​തെ തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​താ​നും സീ​റ്റു​ക​ളി​ൽ ഇ​രു​ക​ക്ഷി​ക​ളും വി​ജ​യ​സാ​ധ്യ​ത അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് മൂ​ല​മാ​ണ് തീ​രു​മാ​നം നീ​ളു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ വ​രും​ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി ചെ​യ​ർ​മാ​ൻ ബി​മ​ൻ ബോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------