ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം സ്വ​ന്തം നി​ല​യി​ല്‍ ആ​ലോ​ചി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Monday, January 18, 2021 9:59 AM IST
ആ​ല​പ്പു​ഴ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​മ​യം ല​ഭി​ക്കു​ന്ന​ത് വൈ​കി​യാ​ല്‍ ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം സ്വ​ന്തം നി​ല​യി​ല്‍ ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​ണ്ട്. താ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ​ശേ​ഷം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

എ​ല്ലാ പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​യ​ത്തി​നാ​യി കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​ന തീ​യ​തി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ കേ​ന്ദ്ര​മ​ന്ത്രി നി​തി‌​ൻ ഗ​ഡ്ക​രി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തും അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------