കു​തി​രാ​നി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ പാ​റ ഇ​ടി​ഞ്ഞു​വീ​ണു
Monday, January 18, 2021 10:23 AM IST
തൃ​ശൂ​ർ: കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​യി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ പാ​റ ഇ​ടി​ഞ്ഞു​വീ​ണു. തു​ര​ങ്ക മു​ഖ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യു​മ്പോ​ഴാ​ണ് പാ​റ താ​ഴേ​യ്ക്ക് പ​തി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു തു​ര​ങ്ക​ത്തി​ന്‍റെ ഇ​രു​മ്പ് പാ​ളി​ക​ൾ വ​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തു​ര​ങ്ക​ത്തി​ന​ക​ത്ത് വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ സ്ഥാ​പി​ച്ച ലൈ​റ്റു​ക​ൾ​ക്കും വ​യ​റു​ക​ൾ​ക്കും കേ​ട് പ​റ്റി​യി​ട്ടു​മു​ണ്ട്.

കു​തി​രാ​നി​ൽ സ​ര​ക്ഷാ​വീ​ഴ്ച​ക​ളു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​വ​കു​പ്പ്മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് പ്ര​താ​പ​ൻ ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

ജ​നു​വ​രി 31 ന് ​മു​ൻ​പ് കു​തി​രാ​ൻ തു​ര​ങ്കം തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ല. മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​വു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണം. തു​ര​ങ്കം പ​ണി വൈ​കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും പ്ര​താ​പ​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------