ഉ​ദു​മ: അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു; പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്ന് ഇ​റങ്ങിപ്പോ​യി
Monday, January 18, 2021 11:44 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ദു​മ എം​എ​ൽ​എ കു​ഞ്ഞി​രാ​മ​ൻ‌ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

സ​ഭ നി​ർ​ത്തി​വ​ച്ച് ഉദുമ വിഷയം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​ത് സ​ബ്മി​ഷ​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​മാ​യ​തു​കൊ​ണ്ട് ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​യി​ല്ല. സ​ബ്മി​ഷ​നാ​യി ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാം എ​ന്നാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ നി​ല​പാ​ട്.

കി​ഴ​ക്കും​ഭാ​ഗം വാ​ർ‌​ഡി​ലെ ജി​എ​ൽ​പി സ്കൂ​ളി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്ന കെ.​എ​ൽ. ശ്രീ​കു​മാ​റി​ന്‍റെ വെ​ളി​പ്പ​ടു​ത്ത​ലാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സാ​യി പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------