സി​എ​സ്ഐ ബി​ഷ​പാ​യി റ​വ. ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ അ​ഭി​ഷി​ക്‌‌​ത​നാ​യി
Monday, January 18, 2021 11:40 AM IST
കോ​ട്ട​യം: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ 13-ാമ​തു ബി​ഷ​പാ​യി റ​വ. ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ അ​ഭി​ഷി​ക്ത​നാ​യി. കോ​ട്ട​യം ചാ​ലു​കു​ന്ന് സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ന്ന​ത്.

രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ച്ച ശു​ശ്രൂ​ഷാ​മ​ധ്യേ മോ​ഡ​റേ​റ്റ​റു​ടെ മു​ന്പി​ൽ മു​ട്ടു​കു​ത്തി നി​ന്ന റ​വ.​ഡോ.​സാ​ബു കെ. ​ചെ​റി​യാ​ന്‍റെ ശി​ര​സി​ൽ കൈ​വെ​ച്ച് ബി​ഷ​പ്പു​മാ​ർ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ത്തി​നാ​യി പ്രാ​ർ​ഥി​ച്ചാ​ണ് ശു​ശ്രൂ​ഷ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക​ത്തീ​ഡ്ര​ൽ ഹൗ​സി​ൽ​നി​ന്നും റ​വ.​ഡോ.​സാ​ബു കെ. ​ചെ​റി​യാ​നെ മ​റ്റു ബി​ഷ​പ്പു​മാ​രു​ടെ​യും സി​എ​സ്ഐ സി​ന​ഡ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും വൈ​ദീ​ക​രു​ടെ​യും ഒ​പ്പം ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ശു​ദ്ധീ​ക​ര​ണ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം റ​വ.​ഡോ. സാ​ബു കെ. ​ചെ​റി​യാ​നെ മൂ​ന്നു പ​ട്ട​ക്കാ​ർ ചേ​ർ​ന്ന് സി​എ​സ്ഐ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ മോ​ഡ​റേ​റ്റ​ർ മു​ന്പാ​കെ ശു​ശ്രൂ​ഷ​യ്ക്കാ​യി എ​ത്തി​ച്ചു.

തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും നി​യ​മ​ന​ത്തി​ന്‍റെ​യും പ്ര​മാ​ണം വാ​യി​ക്കു​ക​യും മോ​ഡ​റേ​റ്റ​ർ ബി​ഷ​പ്പ് അ​ദ്ദേ​ഹ​ത്തെ ബി​ഷ​പ്പാ​യി സ്ഥാ​നാ​ഭി​ഷേ​കം ചെ​യ്യു​ന്ന​തി​ന് ജ​ന​ങ്ങ​ളോ​ട് സ​മ്മ​തം ചോ​ദി​ച്ച് മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ മാ​ത്യു തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------