ആന്‍റണി കേരളത്തിലേക്ക്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും
Monday, January 18, 2021 11:50 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി കേ​ര​ള​ത്തി​ലേ​ക്ക്. കേ​ര​ള​ത്തി​ൽ ത​ങ്ങി ആ​ന്‍റ​ണി പ്ര​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം.

വ​രാ​നി​രി​ക്കു​ന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉ​മ്മ​ൻ​ചാ​ണ്ടി​ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് ഹൈ​ക്ക​മാ​ൻ​ഡ് പ​ച്ച​ക്കൊ​ടി കാ​ണി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇതോടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ത്സ​രരംഗത്തുണ്ടാകും.

മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യെ മു​ന്നോ​ട്ടു​വ​ച്ചാ​കി​ല്ല യു​ഡി​എ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഉ​മ്മ​ൻ​ ചാ​ണ്ടി പു​തു​പ്പ​ള്ളി​യി​ൽ നി​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ഹ​രി​പ്പാ​ട് നി​ന്നും ത​ന്നെ​യാ​കും ജ​ന​വി​ധി തേ​ടു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------