വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​നി​ക​ൻ എസ്ഐയുടെ കൈയൊടിച്ചു
Monday, January 18, 2021 1:48 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സി​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​നി​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പൂ​ന്തു​റ സ്റ്റേ​ഷ​നി​ലെ ര​ണ്ടു എ​സ്ഐ​മാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കെ​വി​ൻ വി​ൽ​സ് എ​ന്ന​യാ​ളാ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------