തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട​ത്തി​ന് പ​ത്തം​ഗ സ​മി​തി; ചെ​യ​റു​പി​ടി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യെ ചെ​യ​ർ​മാ​നാ​ക്കി ഹൈ​ക്ക​മാ​ൻ​ഡ്
Monday, January 18, 2021 6:45 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മേ​ൽ​നോ​ട്ട സ​മി​തി​യെ നി​യോ​ഗി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്. ഉ​മ്മ​ൻ ചാ​ണ്ടി ചെ​യ​ർ​മാ​നാ​യ പ​ത്തം​ഗ സ​മി​തി​യെ​യാ​ണ് ഹൈ​മാ​ൻ​ഡ് നി​ശ്ചി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, താ​രി​ഖ് അ​ൻ​വ​ർ, കെ. ​മു​ര​ളീ​ധ​ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ. വി.​എം. സു​ധീ​ര​ൻ. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ സ​മി​തി​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​ർ​ക്കെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​ന്നി​ല്ല. ഒ​രു മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ മു​ന്നോ​ട്ടു​വ​ച്ചാ​കി​ല്ല കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കേ​ന്ദ്ര​നേ​തൃ​ത്വം സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്നാ​ണ് വി​വ​രം. എ.​കെ. ആ​ന്‍റ​ണി കേ​ര​ള​ത്തി​ൽ ത​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച കേ​ര​ള​യാ​ത്ര തു​ട​ങ്ങി​യ ശേ​ഷ​മാ​കും ഉ​ണ്ടാ​കു​ക. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​കും ഉ​ണ്ടാ​കു​ക.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്ല പ്ര​തി​പ​ക്ഷ നേ​താ​വാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ൽ ഇ​പ്പോ​ൾ നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​ണ്. ചെ​ന്നി​ത്ത​ല​യു​ടെ പ​ദ​വി​ക​ൾ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം മു​ന്പ് പ​റ​ഞ്ഞ​താ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------