അ​ഭ​യ കേ​സ്: ശി​ക്ഷ ചോ​ദ്യം ചെ​യ്ത് ഫാ.​തോ​മ​സ് കോ​ട്ടൂ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Monday, January 18, 2021 4:53 PM IST
കൊ​ച്ചി: സി​സ്റ്റ​ർ അ​ഭ​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഫാ.​തോ​മ​സ് എം. ​കോ​ട്ടൂ​ർ ശി​ക്ഷ ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ശി​ക്ഷ വി​ധി​ച്ച സി​ബി​ഐ കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

കേ​സി​ലെ 49-ാം സാ​ക്ഷി അ​ട​യ്ക്ക രാ​ജു​വി​ന്‍റെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും വി​ചാ​ര​ണ കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ൾ നി​യ​മ​പ​ര​മാ​യി​രു​ന്നി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 23-നാ​ണ് അ​ഭ​യ കേ​സി​ൽ ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​രി​നെ​യും സി​സ്റ്റ​ർ സെ​ഫി​യെ​യും തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി ഫാ.​തോ​മ​സ് കോ​ട്ടൂ​രി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും മൂ​ന്നാം പ്ര​തി സി​സ്റ്റ​ർ സെ​ഫി​ക്ക് ജീ​വ​പ​ര്യ​ന്ത​വു​മാ​യി​രു​ന്നു ശി​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------