"സ്വ​ജ​ന​പ​ക്ഷ​പാ​തം കാ​ണി​ച്ചു'; ക​മ​ലി​നെ​തി​രെ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Monday, January 18, 2021 5:13 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ക​മ​ലി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി. ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് ശു​പാ​ർ​ശ ന​ൽ​കി​യ​ത് സ്വ​ജ​ന​പ​ക്ഷ​പാ​തം കാ​ണി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വി​ശ്വാ​സ വ​ഞ്ച​ന​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നേ​ര​ത്തെ, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലെ നാ​ല് ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ​ൽ സാം​സ്കാ​രി​ക മ​ന്ത്രി എ. ​കെ ബാ​ല​ന് അ​യ​ച്ച ക​ത്ത് പു​റ​ത്താ​യി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സാം​സ്‌​കാ​രി​ക മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ​തി​ല്‍ ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് സ​മ്മ​തി​ച്ച് പി​ന്നീ​ട് ക​മ​ൽ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ക​ത്തി​ല്‍ അ​ക്കാ​ദ​മി​യു​ടെ ഇ​ട​ത് സ്വ​ഭാ​വം എ​ന്നെ​ഴു​തി​യ​തി​ല്‍ വീ​ഴ്ച പ​റ്റി. മ​ന്ത്രി​യ്ക്ക് എ​ഴു​തി​യ ക​ത്ത് വ്യ​ക്തി​പ​ര​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് സെ​ക്ര​ട്ട​റി ക​ത്ത് കാ​ണാ​തി​രു​ന്ന​തെ​ന്നും ക​മ​ലി​ന്‍റെ ന്യാ​യീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------