‘ഏ​തു പാ​ർ​ട്ടി​യി​ലും ചേ​രാ​നു​ള്ള സ്വാ​ത​ന്ത്യ​മു​ണ്ട്, പ​ക്ഷേ ര​ജ​നി ആ​രാ​ധ​ക​രാ​ണെ​ന്ന് മ​റ​ക്ക​രു​ത്': മ​ൺ​ട്രം
Monday, January 18, 2021 5:53 PM IST
ചെ​ന്നൈ: രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് തീ​രു​മാ​ന​മെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ജി​വെ​ച്ച് മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ ചേ​രാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി ര​ജ​നി മ​ക്ക​ൾ മ​ൺ​ട്രം. ചി​ല അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ച് ഡി​എം​കെ​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​തി​ക​ര​ണം. പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ജി​വ​ച്ച് ഏ​തു പാ​ർ​ട്ടി​യി​ൽ വേ​ണ​മെ​ങ്കി​ലും ചേ​രാ​മെ​ന്നും എ​ന്നാ​ൽ ര​ജ​നി​യു​ടെ ആ​രാ​ധ​ക​രാ​ണെ​ന്നു മ​റ​ന്നു​പോ​ക​രു​തെ​ന്നും മ​ൺ​ട്രം തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു.

2020 ഡി​സം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യ​പ​ന​മു​ണ്ടാ​കു​മെ​ന്ന് ര​ജനീ​കാ​ന്ത് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്ന് എ​ഴു​പ​തു​കാ​ര​നാ​യ ര​ജ​നി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ര​ജ​നി മ​ക്ക​ൾ മ​ൺ​ട്ര​ത്തി​ന്‍റെ മൂ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ രാ​ജി​വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. എ.​ജോ​സ​ഫ് സ്റ്റാ​ലി​ൻ (തൂ​ത്തു​ക്കു​ടി), കെ.​സെ​ന്തി​ൽ സെ​ൽ​വാ​ന​ന്ത് (രാ​മ​നാ​ഥ​പു​രം), ആ​ർ.​ഗ​ണേ​ശ​ൻ (തേ​നി) എ​ന്നി​വ​രാ​ണു ഡി​എം​കെ​യി​ൽ എ​ത്തി​യ​ത്.

ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി ര​ജ​നീ​കാ​ന്തെ​ടു​ത്ത തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള വ​ഴി​യെ​ന്ന നി​ല​യി​ലാ​ണു ഡി​എം​കെ​യി​ൽ ചേ​ർ​ന്ന​തെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ൺ​ട്ര​ത്തി​ന്‍റെ ഐ​ടി വിം​ഗ് നേ​താ​വ് കെ.​ശ​ര​വ​ണ​ൻ, രാ​മ​നാ​ഥ​പു​രം ജി​ല്ലാ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എ.​സെ​ന്തി​ൽ​വേ​ൽ, ട്രേ​ഡേ​ഴ്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​സ്.​മു​രു​ഗാ​ന​ന്ദം എ​ന്നി​വ​രും ഡി​എം​കെ​യി​ൽ ചേ​ർ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ര​ജ​നീ​കാ​ന്തി​ന്‍റെ പു​തി​യ നി​ല​പാ​ട് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ ഉ​ള്ള പി​ന്തു​ണ​യ്ക്കാ​യി നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ജെ​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------