സെ​ന്‍​സെ​ക്‌​സ് 470 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു; നി​ഫ്റ്റി 14,300ന് ​താ​ഴെ
Monday, January 18, 2021 6:38 PM IST
മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ ആ​ദ്യ​ദി​ന​ത്തി​ല്‍ ഓ​ഹ​രി വി​പ​ണി ന​ഷ്ട​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു. സെ​ന്‍​സെ​ക്‌​സ് 470.40 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 48,564.27ലും ​നി​ഫ്റ്റി 152.40 പോ​യി​ന്‍റ് താ​ഴ്ന്ന് 14,281.30ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ ദി​വ​സ​വും തു​ട​ര്‍​ന്ന ലാ​ഭ​മെ​ടു​പ്പാ​ണ് ഓ​ഹ​രി സൂ​ചി​ക​ക​ളെ ത​ള​ര്‍​ത്തി​യ​ത്.

ബി​എ​സ്ഇ​യി​ലെ 2074 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 900 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 144 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ടാ​റ്റ സ്റ്റീ​ല്‍, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ഒ​എ​ന്‍​ജി​സി, ഹി​ന്‍​ഡാ​ല്‍​കോ, സ​ണ്‍ ഫാ​ര്‍​മ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ഷ്ട​ത്തി​ലാ​യ​ത്. യു​പി​എ​ൽ, റി​ല​യ​ന്‍​സ്, ടൈ​റ്റാ​ന്‍ ക​മ്പ​നി, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്, ഐ​ടി​സി എ​ന്നീ ക​മ്പ​നി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി.

എ​ല്ലാ​വി​ഭാ​ഗം സൂ​ചി​ക​ക​ളും ന​ഷ്ട​ത്തി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍ ക്യാ​പ് സൂ​ചി​ക​ക​ള്‍​ക്ക് ര​ണ്ടു​ശ​ത​മാ​നം​ വീ​ത​വും ന​ഷ്ട​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------