ബി​ജെ​പി കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്കി​ടെ ക​ല്ലേ​റ്- വീഡിയോ
Monday, January 18, 2021 7:01 PM IST
കോ​ല്‍​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലേ​റും കു​പ്പി​യേ​റും. കേ​ന്ദ്ര​മ​ന്ത്രി ദേ​ബ​ശ്രീ ചൗ​ധ​രി, സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്, തൃ​ണ​മൂ​ല്‍ വി​ട്ട് അ​ടു​ത്തി​ടെ ബി​ജെ​പി​യി​ലെ​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത റാ​ലി​ക്ക് നേ​രെ​യാ​ണ് അ​ക്ര​മം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ​താ​ക​യേ​ന്തി​യ ചി​ല​ര്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ന​ന്ദി​ഗ്രാ​മി​ല്‍ ന​ട​ത്തി​യ റാ​ലി​ക്ക് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​ല്‍​ക്ക​ത്ത​യി​ല്‍ ബി​ജെ​പി റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ചി​ല​ർ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍​ നി​ന്ന് കു​പ്പി​യേ​റു​ണ്ടാ​യി. റോ​ഡ് ഷോ​യ്ക്കു​നേ​രെ ക​ല്ലേ​റ് ഉ​ണ്ടാ​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് ബി​ജെ​പി ന​ട​ത്തി​യ പ​രി​വ​ര്‍​ത്ത​ന്‍ യാ​ത്ര​ക​ളാ​ണ് ഇ​ന്ന് കോല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന​ത്. ഏ​പ്രി​ല്‍-മേയ് മാ​സ​ങ്ങ​ളി​ലാ​വും പ​ശ്ചി​മ ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------