അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ന് ദി​ഗ് വി​ജ​യ് സിം​ഗ് 1.11 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി
Monday, January 18, 2021 7:50 PM IST
ഭോ​പ്പാ​ല്‍: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് 1.11 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ലാ​ണ് ക​ത്ത് സ​ഹി​തം ദി​ഗ് വി​ജ​യ് സിം​ഗ് സം​ഭാ​വ​ന അ​യ​ച്ച​ത്. ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.

ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു​ള്ള സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.​ക്ഷേ​ത്ര നി​ര്‍​മ്മാ​ണ​ത്തി​ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ല്‍ മൂ​ന്ന് വ​ര്‍​ഗീ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു​വി​ഭാ​ഗ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​ത് സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ട​മ​യാ​ണെ​ന്നും ദി​ഗ് വി​ജ​യ് സിം​ഗ് ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------