കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പെ​ട്ടു; യു​വാ​വ് മ​രി​ച്ചു
Monday, January 18, 2021 9:46 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പെ​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​നി​ത്തോ​ട്ടം ഒ​ത​ള​ശേ​രി​യി​ല്‍ ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ മ​ക​ന്‍ ഡേ​വി​സ് ആ​ന്‍റ​ണി (30) ആ​ണ് മ​രി​ച്ച​ത്.

ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഡേ​വി​സ് ബ​സി​ന​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഓ​ടി​ക്കൂ​ടി​യ ആ​ള്‍​ക്കൂ​ട്ടം കാ​ഴ്ച​ക്കാ​രാ​യ​പ്പോ​ള്‍ സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ബ​സി​ന​ടി​യി​ല്‍ നി​ന്ന് യു​വാ​വി​നെ വ​ലി​ച്ചു പു​റ​ത്തെ​ടു​ത്ത​തും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തും.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------