പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും പ​ത​റാ​തെ ഈ​സ്റ്റ് ബം​ഗാ​ൾ; ചെ​ന്നൈ​യി​നെ​തി​രെ സ​മ​നി​ല
Monday, January 18, 2021 10:07 PM IST
മ​ഡ്‌‌​ഗാ​വ്: ഐ​എ​സ്എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും തോ​ൽ​വി​യ​റി​യാ​തെ ഈ​സ്റ്റ് ബം​ഗാ​ൾ. ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യു​മാ​യു​ള്ള പോ​രാ​ട്ടം ഗോ​ൾ​ര​ഹി​ത സ​മ​നി​ല ക​ലാ​ശി​ച്ചു. ഇ​രു ടീ​മി​ന്‍റെ​യും ആ​റാം സ​മ​നി​ല​യാ​ണി​ത്.

ആ​ദ്യ​പ​കു​തി​യി​ല്‍ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യ ശേ​ഷ​മാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ സ​മ​നി​ല പി​ടി​ച്ച​ത്. 31-ാം മി​നു​റ്റി​ല്‍ ത​ന്നെ അ​ജ​യ് ഛേത്രി ​ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന മി​നി​റ്റ് വ​രെ ചെ​ന്നൈ​യു​ടെ ആ​ക്ര​മ​ണം ത​ടു​ത്തി​ട്ട് ഗോ​ൾ​കീ​പ്പ​ർ ദേ​ബ്‌​ജി​ത് മ​ജും​ദാ​ർ ടീ​മി​നെ തോ​ൽ​വി​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

12 മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ ആ​റാം സ്ഥാ​ന​ത്താ​ണ്. ഈ​സ്റ്റ് ബം​ഗാ​ൾ അ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------