വി​ജ​യ​ദാ​സി​ന്‍റെ നി​ര്യാ​ണം ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​ന് വ​ലി​യ ന​ഷ്ട​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; നി​യ​മ​സ​ഭ ചൊ​വ്വാ​ഴ്ച ആ​ദ​ര​മ​ര്‍​പ്പി​ക്കും
Monday, January 18, 2021 10:47 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സി​പി​എം എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​ന് ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ ആ​ദ​ര​മ​ര്‍​പ്പി​ക്കും. അ​ന്ത​രി​ച്ച അം​ഗ​ത്തി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് സ​ഭ ചൊ​വ്വാ​ഴ്ച പി​രി​യും. നാ​ള​ത്തെ കാ​ര്യ​പ​രി​പാ​ടി​ക​ൾ മ​റ്റ​ന്നാ​ള​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ഭ​യി​ൽ കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ മ​ര​ണ​വാ​ര്‍​ത്ത വ​രു​ന്ന​ത്. വി​ജ​യ​ദാ​സി​ന്‍റെ നി​ര്യാ​ണം ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​നും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ത്യാ​ഗ​പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​കീ​യ​നാ​യ ഒ​രു നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജീ​വി​തം ആ​രം​ഭി​ച്ച് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ധാ​രാ​ളം സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നേ​തൃ​നി​ര​യി​ൽ എ​ത്തി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ജ​ന​പ​ക്ഷ​ത്ത് നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ല്ലൊ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡ​ന​ന്ത​ര രോ​ഗ​ങ്ങ​ളു​മാ​യി മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം വൈ​കി​ട്ട് 7.45-ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് എ​ല​പ്പു​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. എ​ട്ടു​മു​ത​ൽ ഒ​ന്പ​തു​വ​രെ വീ​ടി​ന​ടു​ത്തു​ള്ള എ​ല​പ്പു​ള്ളി ജി​യു​പി സ്കൂ​ളി​ലും ഒ​മ്പ​തു​തു​മു​ത​ൽ പ​ത്തു​വ​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. 11നു ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ എ​ന്ന വി​ദ്യാ​ർ​ത്ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശം. 2011 മു​ത​ൽ കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​വ​രി​ക​യാ​ണ് വി​ജ​യ​ദാ​സ്. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്. റ​ബ്കോ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------