യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 3471; ആ​റ് മ​ര​ണം
Monday, January 18, 2021 11:31 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ 3471 പേ​ര്‍​ക്ക് കൂ​ടി കോവി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ-പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​റ് പേ​ർ മ​രി​ക്കു​ക​യും 2,990 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,56,732 ആ​യും രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 2,28,364 ആ​യും മ​ര​ണ​നി​ര​ക്ക് 751 ആ​യും ഉ​യ​ർ​ന്നു. നി​ല​വി​ല്‍ 27,617 കോ​വി​ഡ് രോ​ഗി​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്.

രാ​ജ്യ​ത്താ​കെ​യാ​യി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,42,388 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്തി. ഇ​തു​വ​രെ 2.35 കോ​ടി​യി​ല​ധി​കം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ യു​എ​ഇ​യി​ല്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------