കേ​ന്ദ്ര​സ​ർ​ക്കാ​രും ക​ർ​ഷ​ക​രും ത​മ്മി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി
Tuesday, January 19, 2021 4:31 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രും ക​ർ​ഷ​ക​രും ത​മ്മി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​ത്താം​വ​ട്ട ച​ർ​ച്ച മാ​റ്റി​വ​ച്ചു. ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ണ് ച​ർ​ച്ച മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രി​ക്കും ച​ർ​ച്ച ന​ട​ക്കു​ക​യെ​ന്ന് കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ർ​ഷ​ക​സ​മ​രം ര​ണ്ടു മാ​സ​ത്തോ​ളം ആ​കു​മ്പോ​ഴും വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കി​ല്ല, വേ​ണ​മെ​ങ്കി​ൽ ഭേ​ദ​ഗ​തി​ക​ൾ ആ​കാ​മെ​ന്ന ക​ടും​പി​ടി​ത്ത​ത്തി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽ നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു ത​ന്നെ​യാ​ണ് ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട്.

ക​ര്‍​ഷ​ക​രു​മാ​യി എ​ട്ട് ത​വ​ണ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യം പ​ഠി​ക്കാ​ന്‍ സു​പ്രിം​കോ​ട​തി നാ​ലം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മി​തി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നാ​ണ് സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രു​ടേ​യും നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------