ഗു​ജ​റാ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 മ​ര​ണം
Tuesday, January 19, 2021 9:34 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: അതിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 മ​ര​ണം. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ന് സ​മീ​പം കൊ​സാം​ബ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ​വ​രു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. മ​ഞ്ഞു വീ​ഴ്ച കാ​ര​ണം ഡ്രൈ​വ​ർ​ക്ക് കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------