യു​വ​മോ​ർ​ച്ച നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, January 19, 2021 11:58 AM IST
ചാ​ത്ത​ന്നൂ​ർ: പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. യു​വ​മോ​ർ​ച്ച ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സ​ജി​ത് മോ​ഹ​ൻ (22) ആണ് മരിച്ചത്. ‌യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പാഴ്സൽ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

കഴിഞ്ഞ രാത്രി ഏഴോടെ ദേ​ശീ​യപാ​ത​യി​ൽ പാ​രി​പ്പ​ള്ളി ഐ​ഒ​സി പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അപകടം. വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ​ജി​ത് ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.​ മ​ല​പ്പു​റ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് മ​രു​ന്നു​ കൊണ്ടുപോവുകയായിരുന്ന പാ​ഴ്സ​ൽ വാ​നാണ് ബൈക്കിലിടിച്ചത്.

നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ യുവാവിനെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ബൈ​ക്ക് പൂ​ർണമാ​യും ത​ക​ർ​ന്നു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------