ഗു​ജ​റാ​ത്ത് ട്ര​ക്ക് ദു​ര​ന്തം: അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
Tuesday, January 19, 2021 12:06 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലുണ്ടായ ട്ര​ക്ക് ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്‍റെ പ്രാ​ർ​ത്ഥ​ന​യും ചി​ന്ത​ക​ളും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടെ​ന്നും പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

സൂ​റ​ത്തി​ൽ റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടം​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------