കെ.​വി. വി​ജ​യ​ദാ​സ് എം​എ​ല്‍​എയെ അനുസ്മരിച്ച് നിയമസഭ
Tuesday, January 19, 2021 12:25 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ങ്ങാ​ട് എം​എ​ല്‍​എ കെ.​വി. വി​ജ​യ​ദാ​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ലാ​ളി​ത്യം മു​ഖ​മു​ദ്ര​യാ​ക്കി​യ നേ​താ​വാ​യി​രു​ന്നു കെ.​വി.​വി​ജ​യ​ദാ​സെ​ന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​രി​ച്ചു.

ക​ക്ഷി രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന​ക​ള്‍​ക്ക​തീ​ത​മാ​യ ജ​ന​കീ​യ അം​ഗീ​കാ​രം കെ.​വി.​വി​ജ​യ​ദാ​സി​ന് ഉ​ണ്ടാ​യി​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ക​ര്‍​ഷ​ക​രു​ടെ മ​ന​സു ക​ണ്ട​റി​ഞ്ഞ ജ​ന​പ്ര​തി​നി​ധി​യെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​നു​സ്മ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------