കെ.​വി. വി​ജ​യ​ദാ​സി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Tuesday, January 19, 2021 12:25 PM IST
പാ​ല​ക്കാ​ട്: തി​ങ്ക​ളാ​ഴ്ച അ​ന്ത​രി​ച്ച കോ​ങ്ങാ​ട് എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ (61) സം​സ്കാ​രം ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തി. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.45 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ബ​ന്ധു​ക്ക​ളും പാ​ർ​ട്ടി നേ​താ​ക്ക​ളും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്നു രാ​വി​ലെ ഒ​ന്പ​തു​വ​രെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. പി​ന്നീ​ട് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും ഒ​രു​മ​ണി​ക്കൂ​റോ​ളം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

പ്രി​യ​ങ്ക​ര​നാ​യ എം​എ​ൽ​എ​യെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണാ​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ വീ​ട്ടി​ലേ​ക്കും പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ പ​ല​ർ​ക്കും മൃ​ത​ദേ​ഹം ക​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ഇ.​പി.​ജ​യ​രാ​ജ​ൻ, സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, സി​പി​എം ജി​ല്ലാ നേ​താ​ക്ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------