ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്കം: ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​സം​ഗ​മ​നോ​ഭാ​വം വെ​ടി​യ​ണ​മെ​ന്ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്
Tuesday, January 19, 2021 5:40 PM IST
കാ​യം​കു​ളം: ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്ക​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കാ​ട്ടു​ന്ന നി​സം​ഗ മ​നോ​ഭാ​വം വെ​ടി​ഞ്ഞ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ ന​ട​ക്കു​ന്ന സ​ഹ​ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് തെ​ക്ക​ൻ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​മി​ത്തേ​രി​യി​ൽ പോ​ലും പ്രാ​ർ​ഥി​ക്കാ​ൻ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​തെ സ​മീ​പ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ കൂ​ട്ടി ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​തും യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ളാ​യ ഇ​ട​വ​ക ജ​ന​ങ്ങ​ളെ ത​ട​യു​ന്ന​തു​മാ​യ മ​ന​സ്ഥി​തി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വെ​ടി​യ​ണം എ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട്ട​ച്ചി​റ​യി​ൽ കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി മാ​ത്ര​മേ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ളൂ എ​ന്നും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശാ​ധി​കാ​ര​ങ്ങ​ൾ സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തു ഭൂ​രി​പ​ക്ഷം വ​രു​ന്ന വി​ശ്വ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത മാ​ത്യൂ​സ് മോ​ർ തേ​വോ​ദോ​സി​യോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നീ​തി​ക്ക് വേ​ണ്ടി ഏ​ത് സ​മ​ര​മാ​ർ​ഗ​വും വേ​ണ്ടി വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തു​മ്പ​മ​ൺ ഭ​ദ്ര​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മോ​ർ മീ​ലി​ത്തി​യോ​സ് പ​റ​ഞ്ഞു. യാ​ക്കോ​ബാ​യ സ​ഭ ഗാ​ന്ധി​യ​ൻ സ​മ​ര മാ​ർ​ഗ​മാ​ണു സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വ​രും നാ​ളു​ക​ളി​ൽ സ​മ​ര​ത്തി​ന്‍റെ ശൈ​ലി മാ​റ്റേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫാ. ​റോ​യി ജോ​ർ​ജ്, സ​മാ​ജ് വാ​ദി​പാ​ർ​ട്ടി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ റോ​ബി​ൻ മാ​ത്യു, സ​ഭാ സെ​ക്ര​ട്ട​റി പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ്, ഫാ. ​ജോ​ർ​ജി ജോ​ൺ, ഫാ. ​എം.​ജെ. ദാ​നി​യേ​ൽ, ഫാ. ​എ​ബി സ്റ്റീ​ഫ​ൻ, ഫാ. ​റോ​യ് ജോ​ർ​ജ്, ഫാ​ദ​ർ ജോ​ർ​ജ് പെ​രു​മ്പ​ട്ട​ത്തു, ഫാ​ദ​ർ സാ​ബു സാ​മു​വ​ൽ, ഫാ. ​സ​ഞ്ജ​യ് ബാ​ബു, സ​ഭ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​വ. അ​ല​ക്സ് എം. ​ജോ​ർ​ജ്, സു​രേ​ഷ് ജ​യിം​സ് വ​ഞ്ചി​പാ​ലം തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം മെ​ത്രാ​പോ​ലീ​ത്താ​ന്മാ​രു​ടെ​യും സ​ഭാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. ജ​നു​വ​രി 22നു ​മു​ൻ​പ് ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്ക​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ൽ തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ 22ന് ​ചേ​രു​ന്ന സ​ഭാ സ​മി​തി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------