കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ; ഇ​ഷാ​ന്തും ഹ​ർ​ദി​ക്കും തി​രി​ച്ചെ​ത്തി
Tuesday, January 19, 2021 6:13 PM IST
മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ല് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന പേ​സ​ർ ഇ​ഷാ​ന്ത് ശ​ർ​മ​യും ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക്ക് പാ​ണ്ഡ്യ​യും ടീ​മി​ൽ സ്ഥാ​നം നേ​ടി. 18 അം​ഗ ടീ​മി​നെ​യാ​ണ് ചേ​ത​ൻ ശ​ർ​മ അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കു​ഞ്ഞ് ജ​നി​ച്ച​തി​നാ​ൽ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ന​ത്തി​ലെ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റി​ൽ നി​ന്നും കോ​ഹ്‌ലി ​ഒ​ഴി​വാ​യി​രു​ന്നു. പി​ന്നീ​ട് അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ര​ഹാ​നെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ച​രി​ത്ര വി​ജ​യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. കോ​ഹ് ലി ​ന​യി​ച്ച അ​ഡ് ലെ​യ്ഡ് ടെ​സ്റ്റി​ൽ ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ പി​ന്നീ​ടു​ള്ള മൂ​ന്ന് ടെ​സ്റ്റി​ൽ ര​ണ്ടു ജ​യം നേ​ടി​യാ​ണ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

അ​വ​സാ​ന ടെ​സ്റ്റി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യ ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റി​ലും തി​ള​ങ്ങി​യ മു​ഹ​മ്മ​ദ് സി​റാ​ജും ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി. സി​റാ​ജ് 13 വി​ക്ക​റ്റു​ക​ളാ​ണ് പ​ര​മ്പ​ര​യി​ൽ നേ​ടി​യ​ത്. ശു​ഭ്മാ​ൻ ഗി​ല്ലും രോ​ഹി​ത് ശ​ർ​മ​യും ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യേ​ക്കും. പ​രി​ക്കേ​റ്റ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് പ​ക​രം അ​ക്ഷ​ർ പ​ട്ടേ​ലി​നും ടീ​മി​ൽ സ്ഥാ​നം ല​ഭി​ച്ചു.

ടീം: ​വി​രാ​ട് കോ​ഹ് ലി (​ക്യാ​പ്റ്റ​ൻ), അ​ജി​ങ്ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, ചേ​തേ​ശ്വ​ർ പൂ​ജ​ര, ശു​ഭ്മാ​ൻ ഗി​ൽ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, റി​ഷ​ഭ് പ​ന്ത്, വൃ​ദ്ധി​മാ​ൻ സാ​ഹ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, കെ.​എ​ൽ.​രാ​ഹു​ൽ, ആ​ർ.​അ​ശ്വി​ൻ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്ഷ​ർ പ​ട്ടേ​ൽ, ജ​സ​പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------