മെ​ട്രോ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ- വീ​ഡി​യോ
Wednesday, January 20, 2021 4:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ​ക്ക് ഉ​ട​ൻ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ച്ച് സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ. ഡ​ബ്രി​മോ​ർ സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

യാ​ത്രി​ക​രി​ൽ ഒ​രാ​ൾ പെട്ടന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​കാ​സ് എ​ന്ന ജ​വാ​ൻ കൃ​ത്യ സ​മ​യ​ത്തു സി​പി​ആ​ർ ന​ൽ​കി യാ​ത്രി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ സി​ഐ​എ​സ്എ​ഫ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജ​വാ​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് കമന്‍റുകളുമാ‌യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------