ഷെ​ഫീ​ക്കി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടു​ന്നു
Wednesday, January 20, 2021 11:08 AM IST
തി​രു​വ​ന​ന്ത​പു​രം: തൈ​പ്പ​റ​ന്പി​ൽ ഷെ​ഫീ​ക്കി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എല്ലാ കസ്റ്റഡി മരണങ്ങളും സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണം ത​ല​യ്ക്കേ​റ്റ ക്ഷ​തം മൂ​ല​മാ​ണെ​ന്ന പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലാ​ണ് ഷെ​ഫീ​ക്ക് പി​ടി​യി​ലാ​യ​ത്. ത​ല​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ട​തു​ക​ണ്ണി​ന് മു​ക​ളി​ലാ​യാ​ണ് മു​റി​വ്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നും പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​രി​ക്കു​ണ്ടാ​കാ​ന്‍ കാ​ര​ണം വീ​ഴ്‍​ച മൂ​ല​മാ​ണോ മ​ര്‍​ദ്ദ​നം മൂ​ല​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച ബോ​സ്റ്റ​ല്‍ സ്‌​കൂ​ളി​ന്‍റെ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു പ്ര​തി റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------