കോ​ൺ​ഗ്ര​സ് വി​ട്ടു​വ​ന്നാ​ൽ കെ.​വി. തോ​മ​സി​നെ സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം
Wednesday, January 20, 2021 2:16 PM IST
എറണാകുളം: കെ.​വി. തോ​മ​സ് കോ​ൺ​ഗ്ര​സ് വി​ട്ടു വ​ന്നാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​വി. തോ​മ​സ് ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കെ.​വി. തോ​മ​സ് കോ​ൺ​ഗ്ര​സ് വി​ട്ടു വ​ന്നാ​ൽ നേ​തൃ​ത്വം ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. തോ​മ​സു​മാ​യി ഇ​തു​വ​രെ സി​പി​എം ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണെ​ന്നും സി.​എ​ൻ. മോ​ഹ​ന​ൻ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി കെ.​വി. തോ​മ​സ് അ​തൃ​പ്തി​യി​ലാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​വി. തോ​മ​സി​ന്‍റെ പേ​ര് വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------