ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ സ​ർ​വ​ക്ക​റു​ടെ ചി​ത്രം തൂ​ക്കി യോ​ഗി; പ്ര​തി​ഷേ​ധം ശ​ക്തം
Wednesday, January 20, 2021 5:29 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ​ക്കൊ​പ്പം ഹി​ന്ദു​ത്വ തീവ്ര പ്ര​ത്യ​ശാ​സ്ത്ര​കാ​ര​ൻ വി.​ഡി സ​വ​ർ​ക്ക​റു​ടെ ചി​ത്ര​വും. ല​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ ഗാ​ല​റി​യി​ലാ​ണ് ചി​ത്രം സ്ഥാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് ചൊ​വ്വാ​ഴ്ച സ​ഭാ ഗാ​ല​റി​യി​ൽ ചി​ത്രം സ്ഥാ​പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. ചി​ത്രം നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ര​മേ​ശ് യാ​ദ​വി​ന് കോ​ൺ​ഗ്ര​സ് എം​എ​ൽ​സി ദീ​പ​ക് സിം​ഗ് ക​ത്ത​യ​ച്ചു.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ​ക്കൊ​പ്പം സ​വ​ർ​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ക്കു​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ എ​ല്ലാ​വ​രേ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ദീ​ര​പ​ക് സിം​ഗ് ക​ത്തി​ൽ പ​റ​യു​ന്നു. ചി​ത്രം ഇ​വി​ടെ​നി​ന്നും മാ​റ്റി ബി​ജെ​പി ഓ​ഫീ​സി​ൽ തൂ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ബ്രി​ട്ടീ​ഷു​കാ​രോ​ട് സ​വ​ർ​ക്ക​ർ മാ​പ്പി​ര​ന്ന​തി​നെ കു​റി​ച്ചും ജ​യി​ൽ മോ​ചി​ത​നാ​യ​തി​നെ കു​റി​ച്ചും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ന​റി​യാ​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു. ബി​ജെ​പി ച​രി​ത്രം പ​ഠി​ക്ക​ണ​മെ​ന്നും സ​വ​ർ​ക്ക​റു​ടെ ചി​ത്രം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ മ​ഹാ​ന്മാ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും അ​ഖി​ലേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------