ഷാക്കിബിന്‍റെ ഗംഭീര തിരിച്ചുവരവ്; ജയമാഘോഷിച്ച് ബംഗ്ലാദേശ്
Wednesday, January 20, 2021 5:36 PM IST
ധാ​ക്ക: രാ​ജ്യ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കി​നും കോ​വി​ഡി​നും ശേ​ഷം ക​ളി​ക്ക​ള​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ബം​ഗ്ലാ​ദേ​ശ് ഓ​ൾ​റൗ​ണ്ട​ർ ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ ആ​ഘോ​ഷ​മാ​ക്കി. ഷാ​ക്കി​ബി​ന്‍റെ മി​ക​വി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ആ​റ് വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 32.2 ഓ​വ​റി​ൽ 122 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​യി. 33.5 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ല​ക്ഷ്യം മ​റി​ക​ട​ന്നു. 7.2 ഓ​വ​റി​ൽ എ​ട്ട് റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ല് വി​ക്ക​റ്റ് പി​ഴു​ത ഷാ​ക്കി​ബാ​ണ് വി​ൻ​ഡീ​സി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. മൂ​ന്ന് വി​ക്ക​റ്റു​മാ​യി ഹ​സ​ൻ മു​ഹ​മ്മ​ദും ര​ണ്ടു വി​ക്ക​റ്റു​മാ​യി മു​സ്താ​ഫി​സു​ർ റ​ഹ്മാ​നും തി​ള​ങ്ങി.

പ്ര​മു​ഖ​രൊ​ന്നും ഇ​ല്ലാ​തെ എ​ത്തി​യ വി​ൻ​ഡീ​സ് ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ആ​റ് അ​ര​ങ്ങേ​റ്റ​ക്കാ​രു​മാ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 40 റ​ണ്‍​സ് നേ​ടി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ കെ​യി​ൽ മ​യേ​ഴ്സാ​ണ് വി​ൻ​ഡീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ർ. റോ​വ് മാ​ൻ പ​വ​ൽ 28 റ​ണ്‍​സ് നേ​ടി.

കു​റ​ഞ്ഞ സ്കോ​ർ പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശി​ന് ഒ​രു​ഘ​ട്ട​ത്തി​ലും വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ വി​ൻ​ഡീ​സ് ബൗ​ള​ർ​മാ​ർ​ക്കാ​യി​ല്ല. 44 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​റും നാ​യ​ക​നു​മാ​യ ത​മീം ഇ​ക്ബാ​ൽ ബം​ഗ്ലാ​ദേ​ശി​നെ വി​ജ​യ​ത്തീ​ര​ത്തെ​ത്തി​ച്ചു. ഷാ​ക്കി​ബ് 19 റ​ണ്‍​സി​ന് പു​റ​ത്താ​യി. വി​ൻ​ഡീ​സി​നാ​യി അ​ഖീ​ൽ ഹൊ​സീ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​ട​ങ്ങി​വ​ര​വ് ഗം​ഭീ​ര​മാ​ക്കി​യ ഷാ​ക്കി​ബ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​ര​വും നേ​ടി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് മു​ന്നി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------