ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​യ​മം ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ; വ​ഴ​ങ്ങാ​തെ ക​ർ​ഷ​ക​ർ, പ​ത്താം​വ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യം
Wednesday, January 20, 2021 6:48 PM IST
ന്യൂ​ഡ​ൽ‌​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​രു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ പ​ത്താം​വ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ കേ​ന്ദ്രം ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ച​ർ​ച്ച വ​ഴി​മു​ട്ടി​യ​ത്.

എ​ന്നാ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് മു​ന്നി​ൽ ഉ​പാധിവ​ച്ചു. താ​ങ്ങു​വി​ല​യു​ടെ കാ​ര്യ​ത്തി​ലും ച​ർ​ച്ച​യാ​കാ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ക​ർ​ഷ​ക​ർ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ അ​പ്പാ​ടെ ത​ള്ളി​ക്ക​ള​ഞ്ഞു. നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു.

ഇ​ത് പ​ഴ​യ സ്ഥ​ലം ത​ന്നെ​യാ​ണ്, പ​ഴ​യ മ​ന്ത്രി​മാ​രും. ഇ​തി​ന​ർ​ഥം വീ​ണ്ടും ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ്- ക​ർ​ഷ​ക​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രെ ല​ക്ഷ്യ​വ​യ്ക്കാ​നാ​ണ് എ​ൻ​ഐ​എ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. ആ​രെ​ങ്കി​ലും നി​ര​പ​രാ​ധി​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​തി​ന്‍റെ പ​ട്ടി​ക ന​ൽ​കാ​മെ​ന്നും എ​ൻ​ഐ​എ അ​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------