ഒ​ടു​വി​ൽ ട്രം​പ് മ​ട​ങ്ങി; ഇ​നി ബൈ​ഡ​ൻ യു​ഗം
Wednesday, January 20, 2021 7:37 PM IST
വാ​ഷിം​ഗ്ട​ൺ: ഒ​ടു​വി​ൽ ഡോ​ണ​ൾ‌​ഡ് ട്രം​പ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ​നി​ന്നും മ​ട​ങ്ങി. അ​തും പു​തി​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തി​നു കാ​ത്തു​നി​ൽ​ക്കാ​തെ. ജോ ​ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ട്രം​പ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വാ​ഷിം​ഗ്ട​ൺ വി​ട്ടു. സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റി​ന് സൈ​ന്യം ആ​ചാ​ര​പ​ര​മാ​യ വി​ട​വാ​ങ്ങ​ൽ ന​ൽ​കി.

വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ നി​യു​ക്ത പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നും അ​ദ്ദേ​ഹം ആ​ശം​സ അ​റി​യി​ച്ചു. എ​ന്നാ​ൽ ബൈ​ഡ​ന്‍റെ​യും ക​മ​ലാ ഹാ​രി​സി​ന്‍റെ​യും പേ​രെ​ടു​ത്ത് അ​ദ്ദേ​ഹം ആ​ശം​സ അ​റി​യി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

ത​ന്‍റെ ഭ​ര​ണ​കാ​ല നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ ട്രം​പ് അ​മേ​രി​ക്ക ഇ​ക്കാ​ല​യ​ള​വി​ൽ ലോ​ക​ത്ത് ഒ​ന്നാ​മ​ത് എ​ത്തി​യെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ നി​ർ​മി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ നി​ർ​മി​ക്കാ​നാ​യ​ത് നേ​ട്ട​മാ​യി. അ​മേ​രി​ക്ക​യെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി നി​ല​നി​ർ​ത്താ​നും ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് സാ​ധി​ച്ചെ​ന്നും ട്രം​പ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ൽ‌ വാ​ഷിം​ഗ്ട​ൺ വി​ടു​ന്ന ട്രം​പ് കു​ടും​ബം ഫ്ളോ​റി​ഡ​യി​ലെ മാ​ര​ല​ഗോ​യി​ലെ സ്വ​ന്തം റി​സോ​ർ​ട്ടി​ലേ​ക്കാ​ണു പോ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------