Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മുതിര്‍ന്ന സിപിഐ നേതാവ് ഡി. പാണ...
വാളയാർ കേസ്; നിരാഹാരമിരുന്ന അ...
പിഎസ്സി ഉദ്യോഗാർഥികളുടെ സമര...
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെ...
തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുല്...
വികസന പദ്ധതി തടസപ്പെടുത്തുന്ന...
Previous
Next
Latest News
Click here for detailed news of all items
കര്‍ഷകസമരം: പാഴായ പത്തു ചര്‍ച്ചകള്‍
Wednesday, January 20, 2021 8:39 PM IST
ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം 57-ാം ദിവസത്തിലേക്ക് കടക്കുന്നു. സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വിധത്തില്‍ ലോകരാജ്യങ്ങളുടെ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കര്‍ഷക സമരം മുന്നേറുകയാണ്.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രൊമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍), ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ്, അവശ്യവസ്തു (ഭേദഗതി)നിയമങ്ങളെയാണ് കര്‍ഷകര്‍ എതിര്‍ക്കുന്നത്. വൈദ്യതി മേഖലയില്‍ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന്റെ കരടിനെയും കാര്‍ഷിക വിളകളുടെ അവശിഷ്ടം കത്തിച്ചാലുള്ള ഒരു കോടിയോളം രൂപ വരെയുള്ള പിഴയിലും കര്‍ഷക സംഘടനകള്‍ എതിര്‍ക്കുന്നു.
വിരട്ടി ഓടിക്കാനുള്ള ശ്രമങ്ങള്‍ പാഴായതോടെ പറഞ്ഞു പാട്ടിലാക്കാനുള്ള ശ്രമങ്ങളും നടപ്പാകില്ലെന്നു വന്നതോടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയുടെ സഹായം തേടിയിരിക്കുകയാണ്. തിടുക്കത്തില്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങള്‍ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നില്ക്കുന്നു. സുപ്രീംകോടതി നിയോഗിച്ച ഒത്തുതീര്‍പ്പ് സമിതിയുടെ മുന്നില്‍ ഹാജരാകില്ലെന്നും കര്‍ഷര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസത്തിനിടെ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പത്തു ഘട്ടം ചര്‍ച്ചകളിലേക്ക് ഒര തിരനോട്ടം നടത്താം.
ഒന്നാം ഘട്ടം: 2020 ഒക്ടോബര്‍ 14
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ചര്‍ച്ചകള്‍ക്കായി കേന്ദ്ര കൃഷിമന്ത്രാലയത്തില്‍ എത്തിയ കര്‍ഷകരെ ഉദ്യോഗസ്ഥരാണ് സ്വീകരിച്ചത്. ചര്‍ച്ചയ്ക്കായി ഒറ്റ കേന്ദ്ര മന്ത്രി പോലും പ്രത്യക്ഷപ്പെട്ടില്ല. ചര്‍ച്ച ബഹിഷ്കരിച്ച കര്‍ഷകര്‍ മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധിച്ചു. ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യതി നിയമ ബില്ല് റദ്ദാക്കുക, സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര കൃഷി സെക്രട്ടറിയുടെ കൈവശം നിവേദനം നല്കി മടങ്ങി.
രണ്ടാം ഘട്ടം: നവംബര്‍ 13
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ഭക്ഷ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും കര്‍ഷകരുമായി ഏഴു മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടത്തി. പ്രാദേശിക കാര്‍ഷിക കമ്പോളവും മിനിമയും താങ്ങുവിലയും തുടരും എന്ന ഉറപ്പ ്കര്ഷകര്ക്ക് നല്കി. കാര്‍ഷിക വിദഗ്ധരെയും കര്‍ഷക പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രശ്നപരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കാമെന്നും നിര്‍ദേശിച്ചു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റ് ഉപാധികളില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
മൂന്നാം ഘട്ടം: ഡിസംബര്‍ ഒന്ന്
വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ എന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറഞ്ഞൂ. പ്രശ്നപരിഹാരത്തിന് ഒരു ചെറിയ സമിതിയെന്ന് കൃഷിമന്ത്രിയുടെ നിര്‍ദേശം വീണ്ടും കര്‍ഷക സംഘടനകള്‍ തള്ളി. മന്ത്രിമാര്‍ വെച്ചു നീട്ടിയ ചായയോ പച്ചവെള്ളം പോലും തങ്ങള്‍ക്ക് വേണ്ടെന്നുമുള്ള ഉറച്ച നിലപാടും കര്‍ഷകര്‍ സ്വീകരിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചകളിലും കര്‍ഷകര്‍ തങ്ങളുടെ ലംഗാറില്‍ നിന്നെത്തിച്ച ഭക്ഷണം മാത്രമാണ് ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ കഴിച്ചത്.
നാലാം ഘട്ടം: ഡിസംബര്‍ മൂന്ന്
ചര്‍ച്ചകള്‍ക്ക് മുന്നോടിയായ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. എത്രയും വേഗം ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അമരീന്ദര്‍ ആവശ്യപ്പെട്ടു. അന്നും കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടന്ന ചര്ത് ഏഴു മണിക്കൂറോളം നീണ്ടു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചു നിന്നതോടെ അന്നും ചര്‍ച്ച തീരുമാനം ആകാതെ പിരിഞ്ഞു.
അഞ്ചാം ഘട്ടം: ഡിസംബര്‍ അഞ്ച്
ഒരു തീരുമാനം ഉറച്ചു പറയാതെ ചര്‍ച്ച നീട്ടിക്കൊണ്ടു പോകാനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ കര്‍ഷകര്‍ മൗനം ആചരിച്ചു പ്രതിഷേധിച്ചു. യെസ് ഓര് നോ എന്നൊരു ഉത്തരം മാത്രം പറഞ്ഞാല്‍ മതിയെന്ന് പ്ലാക്കാര്‍ഡുകള്‍ ചര്‍ച്ചക്കെത്തിയ കര്‍ഷക നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി. അന്നും ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു.
ഡിസംബര്‍ എട്ട്: അമിത്ഷാ കാണുന്നു
അഞ്ചാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടന പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൂടിക്കാഴ്ച നടത്തി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ ഭേദഗതികള്‍ നടപ്പാക്കാമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ കണക്കിലെടുത്തില്ല. തീരുമാനമാകാതെ ആ കൂടിക്കാഴ്ചയും പിരിഞ്ഞു. ആറാം ഘട്ട ചര്‍ച്ച ഡിസംബര്‍ ഒന്‍പതിന് ചേരാമെന്ന് തീരുമാനിച്ചെങ്കിലും നടക്കാതെ നീണ്ടു പോയി.
ആറാം ഘട്ടം: ഡിസംബര്‍ 30
ഈ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പു നല്കി. എന്നാല്‍, ഇക്കാര്യങ്ങളില്‍ ഇതുവരെ രേഖാമൂലം ഉറപ്പു നല്‍കിയിട്ടില്ല. അന്നു ചര്‍ച്ചയ്ക്കിടെ കര്‍ഷകര്‍ക്കായി കൊണ്ടു വന്ന ഭക്ഷണം മന്ത്രിമാരും പങ്കിട്ടു കഴിച്ചു.
ഏഴാം ഘട്ടം: 2021 ജനുവരി നാല്
ഒരു തീരുമാനത്തിലും എത്താനാകാതെ അന്നും ചര്‍ച്ച പിരിഞ്ഞു. ബില്‍ പിന്‍വലിക്കാതെ തങ്ങള്‍ വീടുകളിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍ തീര്‍ത്തു പറഞ്ഞു. വിജയം അല്ലെങ്കില്‍ മരണം എന്നെഴുതിയ പ്ലക്കാര്‍ഡുകളും ചര്‍ച്ചയ്ക്കിടെ ഉയര്‍ത്തിക്കാട്ടി. അന്നു മന്ത്രിമാര്‍ കര്‍ഷകര്‍ക്കൊപ്പം അവരുടെ ഭക്ഷണം കഴിക്കാന്‍ കൂട്ട് ചെന്നില്ല.
എട്ടാം ഘട്ടം: ജനുവരി എട്ട്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നിന്നു. അന്ന് ആദ്യമായി നേരിട്ട് കര്‍ഷകരോട് നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതി തീരുമാനം എടുക്കും എന്നാണ് കര്‍ഷകരോട് മന്ത്രി പറഞ്ഞത്.
ജനുവരി പതിനൊന്ന്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രശ്ന പരിഹാരത്തിന് നാലംഗ സമിതിയേയും നിയോഗിച്ചു. എന്നാല്‍, ഈ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം ഉയര്‍ന്നു.
ഒന്‍പതാം ഘട്ടം: ജനുവരി പതിനഞ്ച്
പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങള്‍ പാര്‍ലമെന്റില്‍ തന്നെ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുന്നില്‍ ചര്‍ച്ചകള്‍ക്കു ഹാജരാകില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ എന്നു കര്‍ഷകര്‍ ഉറച്ചു നിന്നതോടെ ആ ചര്‍ച്ചയും തീരുമാനം ആകാതെ പിരിഞ്ഞു. പിന്നീട് ജനുവരി 19ന് വീണ്ടും ചര്‍ച്ച തീരുമാനിച്ചു എങ്കിലും ഇന്നത്തേക്കു മാറ്റി വെക്കുകയായിരുന്നു.
പത്താം ഘട്ടം: ജനുവരി 20
പത്താംഘട്ടം ചര്‍ച്ചയിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. അതിനിടെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നവരെ ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ചു വേട്ടയാടാനുള്ള ശ്രമങ്ങളെ കര്‍ഷക സംഘടനകള്‍ ചോദ്യം ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ആരംഭിച്ച ചര്‍ച്ചകള്‍ ഇന്നലെ ആറുമണിക്ക് ശേഷവും തുടരുകയാണ്.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുതിര്‍ന്ന സിപിഐ നേതാവ് ഡി. പാണ്ഡ്യന് അന്തരിച്ചു
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടി
തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും
വികസന പദ്ധതി തടസപ്പെടുത്തുന്നു; പാലായിൽ മാണി സി. കാപ്പന്റെ പ്രതിഷേധം
പാലക്കാട്ട് ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണം പിടികൂടി
കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
സ്വർണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം
രാജ്യത്ത് 16,577 പേര്‍ക്ക് കൂടി കോവിഡ്
മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ പ്രധാന പ്രതി പിടിയിൽ
യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കു ഉള്ളൂ: സുരേന്ദ്രൻ
ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ
കൊല്ലം ബൈപ്പാസ് ടോൾ പിരിവ് പോലീസ് തടഞ്ഞു
ഭാരത ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കാനിടയില്ല
ഇന്ത്യ-പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക
കോഴിക്കോട്ട് ട്രെയിനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
ഇന്ത്യ-പാക് ഹോട്ലൈൻ പുനസ്ഥാപിച്ചു; കാഷ്മീർ അതിർത്തിയിൽ വെടിനിർത്തൽ
കോഹ്ലി നാട്ടിലെ താരം; ടെസ്റ്റ് വിജയങ്ങളിൽ ധോണിയെ മറികടന്നു
യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകൻ ജീവനൊടുക്കിയ നിലയിൽ
വീണ്ടും റോഡ് ഇടിഞ്ഞു; താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ മാത്രം
സിംഗപ്പൂരിൽ വർക്ക്ഷോപ്പിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു
ഇന്തോനേഷ്യയിൽ സ്വർണഖനി ഇടിഞ്ഞുവീണ് ആറു പേർ മരിച്ചു
മ്യാൻമർ പട്ടാളത്തിന്റെ അക്കൗണ്ടുകൾ നിരോധിച്ച് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
അശോക് തൻവർ പുതിയ പാർട്ടി രൂപവത്കരിച്ചു
കുവൈറ്റിൽ 1019 പേർക്ക് കോവിഡ്; അഞ്ച് മരണം
കോവിഡ്; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാജസ്ഥാനിലും നിയന്ത്രണം
കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന് മന്ത്രി സുധാകരൻ
പ്രതിദിന രോഗികൾ വീണ്ടും 8,000ത്തിന് മുകളിൽ; മഹാരാഷ്ട്രയിൽ കോവിഡ് രൂക്ഷമാകുന്നു
പെരിന്തൽമണ്ണയിൽ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ
ബംഗളൂരുവിനെതിരെ ജംഷഡ്പുരിന് ജയം
മുകേഷ് അംബാനിയുടെ വീടിനു മുൻപിൽ സ്ഫോടക വസ്തു നിറച്ച കാർ
അഞ്ച് വര്‍ഷമായി വര്‍ഗീയ കലാപം നടക്കാത്ത നാടാണ് കേരളം; യോഗിക്കെതിരെ പിണറായി
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
ഗോവ ആരോഗ്യമന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ഒരാൾ അറസ്റ്റിൽ
ഇന്ത്യയ്ക്ക് ആധികാരിക ജയം
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം
ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം
തിരുവനന്തപുരം, കോട്ടയം മെഡി. കോളജുകളിൽ കരൾ മാറ്റിവയക്കൽ ശസ്ത്രക്രിയ തുടങ്ങുന്നു
കർഷകരോട് മാപ്പ് പറയണം; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഇന്ത്യയ്ക്ക് 49 റണ്‍സ് വിജയലക്ഷ്യം
ഇന്ധന വിലയ്ക്കെതിരെ പ്രതിഷേധം; "മമതയുടെ ബാലൻസ് നഷ്ടമായി'
കർണാടകയുടെ നിയന്ത്രണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആർ
സംസ്ഥാനത്ത് 20 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 3,677 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78
അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു
പി.ജെ. ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട്ടില്‍ 9, 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓൾ പാസ്
പൂട്ടിന് മറുപൂട്ട്; രാജ്നാഥ് സിംഗ് വ്യാഴാഴ്ച ബംഗാളിലെത്തും
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ വേട്ട
60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ ഒരുക്കങ്ങള്‍: കെ.കെ. ഷൈലജ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കു മരുന്ന് നൽകി പീഡനം; മൂന്ന് പേർ അറസ്റ്റിൽ
നീരവ് മോദിയെ കൈമാറും; ഇന്ത്യയുടെ അപേക്ഷ ലണ്ടൻ കോടതി അംഗീകരിച്ചു
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
"യുട്യൂബർമാർക്ക് വരിക്കാരെ കൂട്ടാനുള്ള നീക്കം'; രാഹുലിനെ പരിഹസിച്ച് ഇടത്, ബിജെപി ഗ്രൂപ്പുകൾ
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
35-40 സീറ്റുകൾ കിട്ടിയാൽ കേരളം ഭരിക്കും; പ്രസ്താവനയിൽ ഉറച്ച് കെ. സുരേന്ദ്രൻ
വെള്ളിയാഴ്ച ഭാരത് ബന്ദ്; കേരളത്തെ ബാധിച്ചേക്കില്ല
ചെറിയപുള്ളിയല്ല ഇവൻ..! കടലിൽ മാസ് കാട്ടി രാഹുൽ ഗാന്ധി- വീഡിയോ
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; ഇ. ശ്രീധരനെതിരെ പോലീസില്‍ പരാതി
"മോദി പറഞ്ഞതൊക്കെ ശരിയാ, എന്നാൽ ബിസിനസുകാരും സർക്കാരിൽ ഇടപെടരുത്': സുബ്രഹ്മണ്യൻ സ്വാമി
സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കണമെന്ന് സുപ്രീംകോടതി
ചെന്നിത്തല കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവെന്ന് മുല്ലപ്പള്ളി
"കേരളത്തെക്കുറിച്ച് നല്ല വാക്ക് പറയുന്നതിലെന്താണ് തെറ്റ്'; രാഹുലിനെ പ്രതിരോധിച്ച് കെ.സി. വേണുഗോപാൽ
കാണാതായ പോക്സോ കേസ് ഇരകളെ തിരുവനന്തപുരത്ത് കണ്ടെത്തി
ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹർജി തള്ളി
സ്വർണവില കുറഞ്ഞു
മഹാരാഷ്ട്ര വീണ്ടും കോവിഡ് ഭീതിയിൽ; സ്കൂൾ ഹോസ്റ്റലിലെ 190 പേർക്ക് രോഗബാധ
ക്രമസമാധാന പ്രശ്നം; ജെ.പി. നദ്ദയുടെ യാത്രയ്ക്ക് മമതയുടെ പൂട്ട്
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി: തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം
സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന് കെ. സുരേന്ദ്രൻ
പല തവണ സ്വർണം കടത്തിയെന്ന് വെളിപ്പെടുത്തി മന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതി

-------
More from other section
വിഷ്ണുനാരായണൻ നന്പൂതിരി അന്തരിച്ചു
Kerala
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കു മീതെ നിയന്ത്രണവല
National
നീരവ് മോദിയെ ഇന്ത്യക്കു കൈമാറാൻ യുകെ കോടതി ഉത്തരവ്
International
നേന്ത്രപ്പഴം കപ്പൽമാർഗം യൂറോപ്പിലേക്ക്
Business
സ്പിന്നർമാരുടെ ബലത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് ജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
പാലക്കാട്: വാളയാർ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഭി...
Top