ത​മി​ഴ്നാ​ട്ടി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ്രചരണത്തിന് രാഹുൽ തുടക്കം കുറിക്കും
Thursday, January 21, 2021 11:17 AM IST
ഈ​റോ​ഡ്: ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ, കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ക്കും.

23ന് ​കോ​യ​ന്പ​ത്തൂ​രി​ലെ​യും തി​രു​പ്പൂ​രി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു മീ​റ്റിം​ഗു​ക​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം രാ​ഹു​ൽ​ഗാ​ന്ധി നി​ർ​വ​ഹി​ക്കു​മെ​ന്നു സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കെ.​എ​സ്. അ​ഴ​ഗി​രി പ​റ​ഞ്ഞു.

ഈ​റോ​ഡി​ൽ പാ​ർ​ട്ടി​യു​ടെ ഒ​രു പൊ​തു​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഴ​ഗി​രി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​മാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വു​ക.

14ന് ​ജ​ല്ലി​ക്ക​ട്ടു കാ​ണാ​നും ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നും രാ​ഹു​ൽ എ​ത്തി​യി​രു​ന്നു. ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ​കൂ​ടി എ​ത്തി​യാ​ൽ അ​തു പാ​ർ​ട്ടി​ക്കു ഗു​ണം ചെ​യ്യു​മെ​ന്നും അ​ഴ​ഗി​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------