"പ​ണി പോ​യ​പ്പോ​ൾ എ​ട്ടി​ന്‍റെ പ​ണി'; ട്രം​പി​ന്‍റെ വി​ശ്വ​സ്ത​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ചൈ​ന
Thursday, January 21, 2021 10:09 AM IST
ബീ​ജിം​ഗ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നൊ​ഴി​ഞ്ഞ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ 28 വി​ശ്വ​സ്ത​രെ വി​ല​ക്കി ചൈ​ന. മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ ഉ​ൾ​പ്പ​ടെ 28 വി​ശ്വ​സ്ത​രെ​യാ​ണ് ചൈ​ന വി​ല​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നു​മേ​ൽ ക​ട​ന്നു​ക​യ​റി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ഇ​വ​ർ​ക്ക് ചൈ​ന​യി​ൽ മാ​ത്ര​മ​ല്ല, ഹോ​ങ്കോം​ഗ്, മ​ക്കാ​വു എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​നാ​കി​ല്ലെ​ന്ന് ബെ​യ്ജിം​ഗ് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​യു​ന്നു.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജോ ​ബൈ​ഡ​ൻ അ​ധി​കാ​ര​മേ​റ്റ​തി​ന് 15 മി​നി​ട്ടി​നു​ള്ളി​ലാ​ണ് ചൈ​ന ഈ ​തീ​രു​മാ​നം പു​റ​ത്തു​വി​ട്ട​ത്.

ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് റോ​ബ​ർ​ട്ട് ഒ​ബ്രി​യ​ൻ, മു​തി​ർ​ന്ന പൂ​ർ​വേ​ഷ്യ ന​യ​ത​ന്ത്ര​ജ്ഞ​ൻ ഡേ​വി​ഡ് സ്റ്റി​ൽ​വെ​ൽ, ദേ​ശീ​യ സു​ര​ക്ഷ ഡെ​പ്യൂ​ട്ടി ഉ​പ​ദേ​ഷ്ടാ​വ് മാ​ത്യു പോ​ട്ടി​ഗ​ർ, ആ​രോ​ഗ്യ, അ​വ​ശ്യ സേ​വ​ന സെ​ക്ര​ട്ട​റി​ല അ​ല​ക്സ് അ​സ​ർ, സാ​മ്പ​ത്തി​ക വി​ക​സ​ന അ​ണ്ട​ർ സെ​ക്ര​ട്ട​റി കീ​ത്ത് ക്രാ​ച്ച്, യു​എ​ൻ അം​ബാ​സ​ഡ​ർ കെ​ല്ലി ക്രാ​ഫ്റ്റ്, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ജോ​ൺ ബോ​ൾ​ട്ട​ൺ, ചീ​ഫ് സ്ട്രാ​റ്റ​ജി​സ്റ്റ് സ്റ്റീ​വ് ബാ​ന​ൺ എ​ന്നി​വ​രും വി​ല​ക്ക് നേ​രി​ടു​ന്ന​വ​രി​ൽ പെ​ടും.

നേ​ര​ത്തെ ചൈ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം വി​ല​ക്കേ​ർ​പെ​ടു​ത്തി​യി​രു​ന്നു. ടി​ബ​റ്റ്, താ​യ്വാ​ൻ, ഹോ​ങ്കോം​ഗ്, ദ​ക്ഷി​ണ ചൈ​ന ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​വി​രു​ദ്ധ ഇ​ട​പെ​ട​ൽ ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------