പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഇ​ഫ്താ​റി​ന് സ്വ​പ്ന വ​ന്നു​വെ​ന്ന് ഭരണപക്ഷം; ഇ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, January 21, 2021 12:09 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ഭ​ര​ണ​പ​ക്ഷം. സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന പ്ര​തി​പ​ക്ഷ നേ​താ​വ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ന് എ​ത്തി​യെ​ന്നും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്താ​യി​ട്ടു​ണ്ടെ​ന്നും എ​സ്.​ശ​ർ​മ ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ശ​ർ​മ​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ ബ​ഹ​ളം വ​ച്ചു. ഇ​തി​നി​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യ ചെ​ന്നി​ത്ത​ല താ​ൻ സ്വ​പ്ന​യെ വി​രു​ന്നി​ന് ക്ഷ​ണി​ച്ചു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​റ​ഞ്ഞു. താ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​നെ​യാ​ണ് ഇ​ഫ്താ​റി​ന് ക്ഷ​ണി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ന്ന​തി​ന് താ​ൻ എ​ന്ത് ചെ​യ്യാ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

പി​ന്നാ​ലെ മ​റു​പ​ടി പ​റ​ഞ്ഞ ശ​ർ​മ അ​ത്ര​യു​മേ ത​ങ്ങ​ൾ പ​റ​ഞ്ഞു​ള്ളൂ എ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​വ​രെ എ​ന്തെ​ങ്കി​ലും ചെ​യ്തെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------