നേ​താ​ക്ക​ൾ തെ​ക്ക് വ​ട​ക്ക് ന​ട​ന്നി​ട്ട് കാ​ര്യ​മി​ല്ല; സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ജ​യം ഉ​റ​പ്പാ​ക്ക​ണം: കെ. ​മു​ര​ളീ​ധ​ര​ൻ
Thursday, January 21, 2021 12:13 PM IST
കോ​ഴി​ക്കോ​ട്: നേ​താ​ക്ക​ള്‍ തെ​ക്ക് വ​ട​ക്ക് ന​ട​ന്ന് താ​നാ​ണ് പ്ര​ച​ര​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. വ​ട​ക​ര​യ്ക്ക് പു​റ​ത്ത് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​ത് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ല്‍ വി​ജ​യം ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​ന്‍റെ തെ​റ്റു​ക്കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫ് വേ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ക​യെ​ന്നും ബി​ജെ​പി​യേ​ക്കാ​ൾ വ​ർ​ഗീ​യ​മാ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഭ​ര​ണ തു​ട​ർ​ച്ചയ്​ക്ക് സി​പി​എം മ​ത​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്ക​രു​ത്. ആ​ർ​എ​സ്എ​സു​കാ​ര​ന്‍റെ അ​തേ പ്ര​വൃ​ത്തി സി​പി​എ​മ്മും ചെ​യ്യ​രു​തെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------