സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ക​സ്റ്റം​സ് ര​ണ്ട് വി​ദേ​ശ മ​ല​യാ​ളി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്നു
Thursday, January 21, 2021 1:42 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ര​ണ്ട് വി​ദേ​ശ മ​ല​യാ​ളി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്നു. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ സു​ഹൃ​ത്ത് നാ​സ് അ​ബ്ദു​ള്ള, മ​സ്ക​റ്റി​ലെ മി​ഡി​ൽ ഈ​സ്റ്റ് കോ​ള​ജി​ൽ ജോ​ലി ചെ​യ്യു​ന്ന ല​ഫീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

സ്പീ​ക്ക​റു​ടെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ​യും സു​ഹൃ​ത്താ​ണ് നാ​സ് അ​ബ്ദു​ള്ള. സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു സിം ​നാ​സി​ന്‍റെ പേ​രി​ലു​ള്ള​താ​ണ്. ജൂ​ലൈ മു​ത​ൽ ഈ ​സിം കാ​ർ​ഡ് സ്വി​ച്ച് ഓ​ഫ്‌ ആ​ണ്.

ശി​വ​ശ​ങ്ക​റും സ്വ​പ്ന​യും മ​സ​ക​റ്റി​ലെ മി​ഡി​ൽ ഈ​സ്റ്റ് കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ല​ഫീ​ർ മു​ഹ​മ്മ​ദി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------