ചെ​ന്നി​ത്ത​ല കെഎസ്‌യു ​നേ​താ​വി​ൽ നി​ന്നും വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന് സ്പീ​ക്ക​ർ
Thursday, January 21, 2021 2:30 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കെഎസ്‌യു ​നേ​താ​വി​ൽ നി​ന്നും ത​രി​പോ​ലും വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്നും ഇ​നി​യെ​ങ്കി​ലും അ​ദ്ദേ​ഹം വ​ള​രാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യം ച​ർ​ച്ച​യ്ക്ക് എ​ടു​ത്ത​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു. വേ​ണ​മെ​ങ്കി​ൽ പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​യോ​ജി​പ്പ് ശ​ബ്ദ​വും ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​മേ​യം ബൂ​മ​റാം​ഗ് പോ​ലെ തി​രി​ച്ച​ടി​ക്കും. പ​ത്ര​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളു​ടെ​യും കേ​ട്ടു​കേ​ൾ​വി​യും വ​ച്ച് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. മേ​ലി​ൽ ഇ​ത്ത​രം കീ​ഴ് വ​ഴ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രേ പ​ത്ര​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക​കാ​ൻ സ​മ​യ​മി​ല്ലെ​ന്നും പ​ത്ര​വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ പോ​കു​ന്ന ശീ​ല​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം നി​ര​വ​ധി അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നു. തെ​ളി​വെ​വി​ടെ എ​ന്ന് ഭ​ര​ണ​പ​ക്ഷം ചോ​ദി​ക്കു​മ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ത്ത​രം മു​ട്ടി. സ​ർ​ക്കാ​രി​നെ അ​ടി​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ് സ്പീ​ക്ക​റെ ത​ല്ലു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

അ​തി​നി​ടെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച പ്ര​തി​പ​ക്ഷം അം​ഗം എം.​ഉ​മ്മ​റി​നെ​തി​രാ​യ സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന സ​ഭ​യി​ൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ത​നി​ക്കെ​തി​രേ പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന്‍റെ പി​റ്റേ​ദി​വ​സം ഉ​മ്മ​റി​ന് സ്വ​ന്തം സീ​റ്റ് ന​ഷ്ട​മാ​യി​ല്ലേ എ​ന്ന ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യ​മാ​ണ് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഉ​മ്മ​ർ ഇ​നി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ല എ​ന്ന പ​ത്ര​വാ​ർ​ത്ത​യെ ഉ​ദ്ധ​രി​ച്ചാ​ണ് സ്പീ​ക്ക​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ന്‍റെ സീ​റ്റ് എ​ങ്ങും പോ​യി​ട്ടി​ല്ലെ​ന്നും ഇ​വി​ടെ ത​ന്നെ​യു​ണ്ടെ​ന്നും ഉ​മ്മ​ർ മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------